21
Jan 2023
Wed
21 Jan 2023 Wed

തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ പൂർവകാല എൻസിസി കേഡറ്റുകളുടെ സം​ഗമം റിപബ്ലിക് ദിനത്തിൽ നടക്കും. ജനുവരി 26 ന് വൈകീട്ട് മൂന്നിനാണ് കോളജ് ഓഡിറ്റോറിയത്തിൽ സം​ഗമം നടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുപ്പത് വർഷമായി എല്ലാ റിപബ്ലിക് ദിനങ്ങളിലും ഈ സംഗമം നടന്നു വരുന്നു. കോളജിൽ എൻസിസി ആരംഭിച്ച് അരനൂറ്റാണ് ആവുകയാണ്. ആരംഭ കാലം മുതൽ ഇവിടെ പരിശീലനം കഴിഞ്ഞിറങ്ങി വിവിധ തലങ്ങളിലേക്ക് ചേക്കേറിയത് ആയിരക്കണക്കിന് കാഡറ്റുകളാണ്.

കഴിഞ്ഞ വർഷങ്ങളിൽ എൻസിസിയിൽ ഉണ്ടായിരുന്ന എല്ലാവരും ഈ സംഗമത്തിന്റെ ഭാഗമാവണമെന്ന് പിഎസ്എംഒ കോളജ് എൻസിസി എക്സ് കാഡറ്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഓൺലൈനായി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ മുൻ പ്രിൻസിപ്പലും എൻസിസി ഓഫിസറുമായിരുന്ന മേജർ ഇബ്രാഹിം കുറ്റ്യാടി മാർ​ഗ നിർദേശങ്ങൾ നൽകി.