ന്യൂഡല്‍ഹി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ നേതാവ് സുപ്രീംകോടതിയില്‍. (Former Popular Front leader moves Supreme Court seeking relaxation in bail conditions)മലപ്പുറം സ്വദേശി അബ്ദുള്‍ റസാഖാണ് ഹജ്ജിന് പോകാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.
|
ഹജ്ജിന് പോകാനുള്ള അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അനുവാദം നല്‍കാന്‍ ആകില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഒടുവില്‍ ജാമ്യവ്യവസ്ഥയിലെ ഇളവ് സംബന്ധിച്ച് അടുത്ത വാദത്തില്‍ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അടുത്തവാദം ഡിസംബര്‍ 2 ന് കേള്‍ക്കും
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2022 മാര്‍ച്ച് 10 നാണ് അബ്ദുള്‍ റസാഖിനെ അറസ്റ്റ് ചെയ്തത്. 2023 ആഗസ്തിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പിലെ ഡിവിഷന്‍ പ്രസിഡന്റായിരുന്നു അബ്ദുള്‍ റസാഖ് പീടിയയ്ക്കല്‍.
2022 ലാണ് കേന്ദ്രസര്‍ക്കാര്‍ പിഎഫ്‌ഐയെ നിരോധിച്ചത്.





