29
Nov 2026
Sun
29 Nov 2026 Sun
Advertisement
four arrested for deer poaching in Wayanad

വയനാട്ടില്‍ വന്യജീവിസങ്കേതത്തില്‍ നായകളുടെ കടിയേറ്റ നിലയില്‍ കണ്ടെത്തിയ പുള്ളിമാനിനെ പിടികൂടി കറിവച്ച നാലുപേര്‍ പിടിയിലായി. മുത്തങ്ങ റെയ്ഞ്ചില്‍ തോട്ടാമൂല ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലാണ് സംഭവം. നൂല്‍പ്പുഴ മൂക്കുത്തിക്കുന്ന് സ്വദേശികളായ വാളംവയല്‍ ശിവരാമന്‍(62), പുളക്കിച്ചാലില്‍ സുനില്‍(59), തടത്തില്‍ ചാലില്‍ സന്തോഷ്(56), പുത്തൂര്‍കൊല്ലി രാധാകൃഷ്ണന്‍(48)എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് വനപാലകര്‍ സുനിലിന്റെ വീട്ടിലെത്തുകയും പാകം ചെയ്ത ഇറച്ചിയും പാകം ചെയ്യാനായി സൂക്ഷിച്ചതുമായ 40 കിലോഗ്രാം മാനിറച്ചി കണ്ടെടുക്കുകയും ചെയ്തു. ഇറച്ചി മുറിക്കാനായി ഉപയോഗിച്ച കത്തികളും മാനിന്റെ തലയും വനപാലകര്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു.

ALSO READ: കാട്ടുപന്നിയെ കൊന്ന് കാറില്‍ കടത്തുന്നതിനിടെ അഭിഭാഷകന്‍ പിടിയിലായി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement