28
Dec 2024
Wed
28 Dec 2024 Wed
Childrens playing docor and patient

ജയ്പുര്‍: കളിക്കുന്നതിനിടെ കുട്ടി ഡോക്ടര്‍ നല്‍കിയ മരുന്ന് കഴിച്ച് നാല് കുരുന്നുകള്‍ ആശുപത്രിയില്‍. രാജസ്ഥാനിലെ ഖജൂറി ഗ്രാമത്തിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോക്ടറും രോഗിയും കളിക്കുന്നതിനിടെ കുട്ടി ഡോക്ടര്‍ മരുന്നാണെന്നും പറഞ്ഞ് നല്‍കിയത് കീടനാശിനിയായിരുന്നു. കീടനാശിനി കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. സഞ്ജ (3), മനിഷ (2), റാണു ( 3 ) , മായ (5) എന്നിവരാണ് കീടനാശിനി കഴിച്ചത്.

അവശനിലയിലായ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടികള്‍ അപകട നില തരണം ചെയ്തായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഭവത്തിനു പിന്നില്‍ ദുരൂഹത ഇല്ലെന്നും കുട്ടികള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും പോലിസ് പറഞ്ഞു.