07
Dec 2023
Mon
07 Dec 2023 Mon

പാലക്കാട്ട് കണ്ണനൂരിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. മുൻ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായിരുന്ന റെനിൽ (40), വിനീഷ് (43), സുഹൃത്തുക്കളായ അമൽ (25), സുജിത്ത് (33) എന്നിവരെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നു പരിക്കേറ്റ റെനിൽ പറഞ്ഞു. ഓട്ടോ റിക്ഷ തൊഴിലാളി പലിശയ്‌ക്കെടുത്ത 5000 രൂപയുടെ അടവ് തെറ്റിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി അയാളെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായെന്നും റെനിൽ പറഞ്ഞു. പ്രശ്‌നം അവസാനിപ്പിക്കാന്‍ വേണ്ടി ഇടപെടുകയും അത് പരിഹരിക്കാനുള്ള വഴികള്‍ പറയുകയും ചെയ്തതാണ്. എന്നാൽ രാവിലെ ഓഫിസിലിരിക്കെ മാരകായുധങ്ങളുമായി എത്തിയ സംഘം തങ്ങളെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും റെനിൽ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക