29
Jan 2024
Mon
29 Jan 2024 Mon

ത­​മി­​ഴ്‌­​നാ­​ട് തി­​രു­​ച്ചി­​റ​പ്പ­​ള്ളി­​യി​ൽ വീ­​ടി­​ൻറെ കോൺക്രീറ്റ് മേ​ൽ​ക്കൂ­​ര തകർന്നുവീ­​ണ് ഒ­​രു കു­​ടും­​ബ­​ത്തി­​ലെ നാ­​ലു പേ​ർ മ­​രി​ച്ചു. തി­​രു­​ച്ചി­​റ​പ്പ­​ള്ളി­ സ്വ­​ദേ­​ശി­ ശാ­​ന്തി, മ­​രു­​മ​ക​ൾ വി­​ജ­​യ­​ല­​ക്ഷ്മി, വി­​ജ­​യ­​ല­​ക്ഷ്­​മി­​യു­​ടെ മ­​ക്ക​ളാ­​യ പ്ര­​ദീ­​പ, ഹ­​രി­​ണി എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശാ­​ന്തി­​യു­​ടെ മ­​ക​നാ​യ സി മാ­​രി­​മു​ത്തു ബ­​ന്ധു­​വി​ൻറെ​ സം­​സ്­​കാ­​ര­​ച്ച­​ട­​ങ്ങി​ൽ പ­​ങ്കെ­​ടു­​ക്കാ​ൻ പോ­യിരിക്കുകയായിരുന്നു. മാരിമുത്തു മാത്രമാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. രാത്രി ഏവരും ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു മേൽക്കൂരയുടെ ഒരുഭാ​ഗം നിലംപൊത്തിയത്. പു­​ല​ർ­​ച്ചെ അ­​യ​ൽ­​വാ­​സി­​ക​ളാ​ണ് വീ­​ടി­​ൻറെ മേ​ൽ​ക്കൂ­​ര ത­​ക​ർ­​ന്ന­​ത് ക­​ണ്ടെ­​ത്തി­​യ­​ത്. പി­​ന്നീ­​ട് പൊ­​ലീ­​സും ഫ­​യ​ർ ഫോ­​ഴ്‌­​സും സ്ഥ­​ല­​ത്തെ­​ത്തി ന­​ട​ത്തി­​യ പ​രി­​ശോ­​ധ­​ന­​യി­​ലാ­​ണ് മൃ­​ത­​ദേ­​ഹ­​ങ്ങ​ൾ ക­​ണ്ടെ­​ത്തി­​യ​ത്.