18
Apr 2024
Sat
18 Apr 2024 Sat
four including couples and their daughter killed in Karnataka

കര്‍ണാടകയിലെ ഗഡകില്‍ ദമ്പതികളും മകളുമടക്കം നാലുപേരെ അജ്ഞാതര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ഗഡക് ബേത്‌ഗേരി സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് പ്രകാശ് ബകേലെയുടെ മകന്‍ കാര്‍ത്തിക് ബകേല്‍(27), ഇവരുടെ ബന്ധുക്കളായ പരശുറാം ഹദിമാനി(55), ഭാര്യ ലക്ഷ്മി(45), ഇവരുടെ മകള്‍ അകാന്‍ഷ(16)എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.
ഏപ്രില്‍ 17ന് നടന്ന കാര്‍ത്തിക് ബകേലിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ സംബന്ധിക്കാനെത്തിയതായിരുന്നു ബന്ധുക്കളായ പരശുറാം ഹദിമാനിയും കുടുംബവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന്റെ ഒന്നാം നിലയിലായിരുന്നു ഹദിമാനി കുടുംബം ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ 2.15ഓടെ വീടിന്റെ വാതിലില്‍ ആരോ ശക്തിയായി മുട്ടുന്നത് കേട്ട് ഉണര്‍ന്ന പ്രകാശും ഭാര്യ സുനന്ദയും അജ്ഞാതര്‍ പുറത്തുനില്‍ക്കുന്നത് കണ്ടതോടെ പോലീസിനെ വിളിച്ച് സഹായം തേടി. ഇതിനിടെ അക്രമികള്‍ ഒന്നാം നിലയിലെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ പരശുറാമിനെയും ലക്ഷ്മിയെയും അകാന്‍ക്ഷയെയും കൊലപ്പെടുത്തി. ബഹളം കേട്ട് കാര്‍ത്തിക് മുകള്‍ നിലയിലേക്ക് ഓടിച്ചെന്നതോടെ യുവാവിനെയും സംഘം വധിച്ചു. തുടര്‍ന്ന് അക്രമികള്‍ രക്ഷപ്പെട്ടു.

ഏപ്രില്‍ 18ന് അകാന്‍ഷയുടെ പിറന്നാള്‍ ബകേല കുടുംബത്തില്‍ വച്ച് ആഘോഷിച്ചിരുന്നു. അതേസമയം വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടമാവാത്തതിനാല്‍ ആക്രമണത്തിനു പിന്നില്‍ മോഷ്ടാക്കളല്ലെന്ന നിഗമനത്തിലാണ് പോലീസ്. പ്രകാശിന്റെ രണ്ടാം ഭാര്യയാണ് സുനന്ദയെന്നും ആദ്യ ഭാര്യയില്‍ മറ്റൊരു മകനുണ്ടെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ വേറെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നതടക്കമുള്ള അന്വേഷണത്തിലാണ് പോലീസ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക