30
Jan 2024
Tue
30 Jan 2024 Tue

തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിനെ വെട്ടിയ കേസിൽ പ്രതികൾ പിടിയിൽ. യൂണിറ്റ് പ്രസിഡന്റ് അജീഷിനെ വെട്ടിയ കേസിലെ പ്രതികളായ നാല് ആർഎസ്എസുകാരാണ് നരുവാമൂട് പൊലീസിന്റെ പിടിയിലായത്. ഇവരിൽ ഒരാൾ കൊലക്കേസ് പ്രതിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസാദ്, സജു, പത്മകുമാർ, ഷാൻ എന്നിവരാണ് പിടിയിലാണ്. ഇന്നലെ ഉച്ചയോടെയാണ് ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റായ അജീഷിന് വെട്ടേറ്റത്. പ്രതികളിൽ ഒരാളായ സജു നരുവാമൂട് സുദർശൻ ചന്ദ്രൻ വധക്കേസിൽ പ്രതിയാണ്.