29
Jul 2025
Sat
29 Jul 2025 Sat
four year old boy dies and mother injured after car rammed in to EV charging Station

വാഗമണില്‍ ഇവി ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാലുവയസ്സുകാരന്‍ മരിച്ചു. അമ്മയ്ക്കു ഗുരുതര പരിക്ക്. പാലാ പോളി ടെക്‌നിക് കോളജിലെ അധ്യാപികയും തിരുവനന്തപുരം നേമം സ്വദേശിയുമായ ആര്യ മോഹന്റെ മകന്‍ അയാനാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഗമണ്‍ വഴിക്കടവിലെ ചാര്‍ജിങ് സ്‌റ്റേഷനില്‍ ശനിയാഴ്ച വൈകീട്ട് കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട ശേഷം ഇവിടെ ഇരിക്കുകയായിരുന്ന ആര്യയുടെയും അയാന്റെയും ദേഹത്തേക്ക് മറ്റൊരു കാര്‍ പാഞ്ഞുകയറുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. ആര്യ മോഹന്‍ ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്.

ALSO READ: ഭിന്നശേഷിക്കാരനായ മകനെ കൊന്ന് യുവാവ് ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക