15
Mar 2023
Sun
15 Mar 2023 Sun

വെളളമുണ്ട: ഇഖ്റ അൽ കറാമയും പബ്ലിക് ലൈബ്രറി വെള്ളമുണ്ടയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കിഡ്നി സ്ക്രീനിങ് ക്യാംപ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സുധാകരൻ, പ്രിൻസ് മാത്യു, എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നൗഷിദ, നീനു, സഹല, ബിവിൻ,ബിൽജോ തുടങ്ങി ഇഖ്റ അൽ കരാമയിലെ മാനേജ്മെൻ്റം സ്റ്റാഫും നേതൃത്വം നൽകി. എഴുപതിൽ അധികം ആളുകൾ പരിശോധനയ്ക്കായി ലൈബ്രറിയിൽ എത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക