12
May 2024
Fri
12 May 2024 Fri

കേന്ദ്ര തൊഴില്‍ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാരായ യുവതീ യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ 2024 ജൂലായ് മാസം 1ാം തീയതി മുതല്‍ വിവിധ ജില്ലകളില്‍ ആരംഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നല്‍കും. കോഴ്‌സുകളില്‍ ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 20ാം തീയതിക്കകം വിശദമായ ബയോഡാറ്റയും എസ്.എസ്.എല്‍.സി, പ്ലസ്ടു, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് (ഫ്രണ്ട് പേജ്) എന്നീ രേഖകളുടെ കോപ്പി സഹിതം ‘സബ്‌റീജ്യണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/ എസ്.ടി, സംഗീത കോളേജിന് പുറകുവശം, തൈക്കാട്, തിരുവനന്തപുരം – 14’ എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2332113,

Free vocational training for SC, STs

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക