21
Jun 2026
Sun
21 Jun 2026 Sun
ivory coast vs Germany new

ടൊറന്റോ: ‘സൂപ്പര്‍ സബ്’ ഡെനിസ് ഉണ്ടാവ് നേടിയ ഇരട്ട ഗോളുകളുടെ കരുത്തില്‍ ഐവറി കോസ്റ്റിനെ തകര്‍ത്ത് ജര്‍മ്മനി ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിച്ചു. കനത്ത പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മ്മനിയുടെ ആവേശജയം. 2014-ന് ശേഷം ആദ്യമായാണ് ജര്‍മ്മനി ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച ടൊറന്റോയില്‍ നടന്ന മത്സരത്തില്‍ മികച്ച തുടക്കമാണ് ഐവറി കോസ്റ്റിന് ലഭിച്ചത്. കളിയുടെ 30-ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സിയിലൂടെ ഐവറി കോസ്റ്റ് മത്സരത്തില്‍ മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ ജര്‍മ്മനി ശക്തമായി തിരിച്ചുവരവ് നടത്തി. പകരക്കാരനായി ഇറങ്ങിയ ഡെനിസ് ഉണ്ടാവ് രണ്ടാം പകുതിയുടെ മധ്യത്തില്‍ ഉജ്ജ്വലമായ ഒരു വോളിയിലൂടെ ജര്‍മ്മനിക്ക് സമനില സമ്മാനിച്ചു. തുടര്‍ന്ന് മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ ഇന്‍ജുറി ടൈമില്‍ വീണ്ടും വലകുലുക്കി ഉണ്ടാവ് ജര്‍മ്മനിക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു ഉണ്ടാവിന്റെ സ്ഥാനം. ജര്‍മ്മന്‍ ദേശീയ ടീമിനായി കളിച്ച അവസാന എട്ട് മത്സരങ്ങളില്‍ നിന്നായി താരം ഇതിനകം ഒമ്പത് ഗോളുകള്‍ നേടിക്കഴിഞ്ഞു.

Germany vs Ivory Coast Highlights, FIFA World Cup 2026: ‘Super-Sub’ Deniz Undav Scores Twice