ലഖ്‌നോ: കുടുംബ വഴിക്കിനെ തുടര്‍ന്ന് ഭാര്യയെ കഴുഞ്ഞുഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന യുവാവ് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് ബന്ധുക്കള്‍ക്ക് അയക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. ( Ghaziabad Shocker: Man Murders Wife, Clicks Selfie With Dead Body and Sends Photo to Relatives )
|
ഇറ്റാഹ് സ്വദേശികളായ ശ്യാം ഗോസ്വാമിയും ഭാര്യ പ്രിയയും ഗസിയാബാദിലാണ് താമസിച്ചിരുന്നത്. ശ്യാം ലോണിയിലും പ്രിയ നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലുമാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ തര്‍ക്കമുണ്ടായിരുന്നു. വീട്ടുജോലികള്‍ കൃത്യമായി ചെയ്യാത്തതാണ് ശ്യാമിനെ പ്രകോപിപ്പിച്ചത്.
ഷാള്‍ ഉപയോഗിച്ച് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം മടിയിലിരുത്തി സെല്‍ഫിയെടുത്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ശ്യാമിന്റെ ഇളയ സഹോദരന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. കട്ടിലില്‍ യുവതിയുടെ മൃതദേഹവും ആത്മഹത്യ നിലയില്‍ ശ്യാമിനെയും കണ്ടെത്തുകയായിരുന്നു.





