29
Jun 2024
Sun
29 Jun 2024 Sun

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കൗഷംബി ജില്ലയിലെ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൗഷംബി കോഖ്‌റാജ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രിന്‍സിപ്പലിനെതിരേ കേസെടുത്തിരുന്നു. വിഡിയോ പ്രചരിച്ചതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലിസ് പറഞ്ഞു. പ്രതിയായ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി.കെ മിശ്ര ഒളിവില്‍ കഴിയുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Girl Jumps In Front Of Train A Day After Video Of School Principal Sexually Assaulting Her