
കൊച്ചി: കേരളത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഇനി അസാധ്യമാകുന്നവിധത്തിലേക്ക് വില കുതിക്കുന്നു. ഗ്രാമിന് 20രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി. എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്.
![]() |
|
ഇന്നലെയാണ് സ്വര്‍ണം ഗ്രാമിന് (22 ക്യാരറ്റ്) 10,000 രൂപയെന്ന ചരിത്രവില കടന്നത്. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയും പവന് 1,000 രൂപ വര്‍ധിച്ച് 80,880 രൂപയുമായിരുന്നു ഇന്നലത്തെ വില. 24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് 1.15 കോടി രൂപയായി.
മൂന്നുവര്‍ഷത്തിനുള്ളിലാണ് സ്വര്‍ണ്ണവില ഇരട്ടിയായത്. 2022 ഡിസംബറില്‍ 40,000 രൂപ പിന്നിട്ട ഒരു പവന്‍ സ്വര്‍ണത്തിന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലേറെ വില വര്‍ധിച്ചു. ജനുവരി 22ന് 60,000 രൂപയായിരുന്നു പവന്.
2022 ഡിസംബര്‍ 29ന് പവന് 40,040 രൂപയായിരുന്നു. അന്ന് അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സ് 1,811 ഡോളറും. രൂപയുടെ വിനിമയ നിരക്ക് 82.84 ലായിരുന്നു. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 3640.89 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15 ഉം ആണ്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
യുഎസ് തീരുവകളെക്കുറിച്ചുള്ള ആശങ്കകളും സമ്പദ്‌വ്യവസ്ഥയില്‍ അവയുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളുമാണ് സ്വര്‍ണവിലയിലെ സമീപകാല അനിശ്ചിതത്വത്തിന് പിന്നില്‍. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് ഈ മാസം നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകള്‍ സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.
ഇന്നത്തെ സ്വര്‍ണ വില
(ഗ്രാമിന്)
24 ക്യാരറ്റ്: 11050
22 ക്യാരറ്റ്: 10130
18 ക്യാരറ്റ്: 8288
സെപ്തംബര്‍ മാസത്തെ സ്വര്‍ണ വില (പവനില്‍)
Date | Price of 1 Pavan Gold (Rs.) |
1-Sep-25 | Rs. 77,640 (Lowest of Month) |
2-Sep-25 | 77800 |
3-Sep-25 | 78440 |
4-Sep-25 | 78360 |
5-Sep-25 | 78920 |
6-Sep-25 | 79560 |
7-Sep-25 | 79560 |
8-Sep-25 (Morning) |
79480 |
8-Sep-25 (Evening) Kerala gold jewelry
|
79880 |
9-Sep-25 Yesterday » |
80880 |
10-Sep-25 Today » |
Rs. 81,040 (Highest of Month)
|
he price of gold in Kerala today is ₹11,051 per gram for 24 karat gold, ₹10,130 per gram for 22 karat gold and ₹8,288 per gram for 18 karat gold (also called 999 gold).