24
Jan 2025
Wed
24 Jan 2025 Wed
kiifb masala bond pinarayi vijayan

വനനിയമ ഭേദഗതി ഉപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ വനനിയമ ഭേദഗതിയുമായി മുന്നോട്ടില്ലെന്നും നിയമം മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇപ്പോഴത്തെ ഭേദഗതി നിര്‍ദേശങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കവെ ഉള്ളതാണ്. അതിന്റെ തുടര്‍നടപടികളാണ് ഇപ്പോഴുണ്ടായതെന്നും പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോവാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും വകുപ്പില്‍ നിക്ഷിപ്തമായ അധികാരം ദുര്‍വിനിയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന

ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കും മലയോര മേഖലയില്‍ താമസിക്കുന്നവര്‍ക്കുമെതിരേ ഒരു നിയമവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘മോചിതനായി കൂടുതല്‍ പ്രക്ഷോഭം, കരുത്തോടെ തിരിച്ചുവരും’: ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക