മലപ്പുറം: അറസ്റ്റിലായി ജയിലിലടക്കപ്പെട്ടതിന് പിന്നാലെ കരുത്തോടെ തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ച് പി,വി അന്‍വര്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. നമ്മള്‍ ഏറ്റെടുത്ത സമരപരിപാടികളുടെ ഭാഗമായി ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ശക്തമായ നിയമ പോരാട്ടം സംഘടിപ്പിക്കുകയും കൂടുതല്‍ ശക്തിയോടെ മുന്നോട്ടുപോവുകയും ചെയ്യുമെന്ന് അന്‍വര്‍ പറഞ്ഞു.
|
ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ടവരെ,
”എന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് ജനാധിപത്യവിരുദ്ധമായ ‘വനനിയമ ഭേദഗതി’ക്കെതിരെ നടത്തിയ ജനകീയ യാത്രയുടെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ്.വന്യമൃഗ അക്രമണങ്ങളില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് നീതി നിഷേധിക്കരുത് എന്ന് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്റെ അറസ്റ്റിന്റെ ഭാഗമായി ഒരുതരത്തിലുമുള്ള അനിഷ്ട സംഭവങ്ങളോ,ജനങ്ങളെ ബുദ്ദിമുട്ടിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടികളോ ഉണ്ടായിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഇക്കാര്യം അറസ്റ്റ് ചെയ്യപ്പെടും എന്നുറപ്പായ ഈ സന്ദര്‍ഭത്തില്‍ തന്നെ നേതാക്കളോടും പ്രവര്‍ത്തകരോടും പങ്കുവെക്കുകയാണ്. ഞാന്‍ പുറത്തുവന്നതിനുശേഷം നമ്മള്‍ ഏറ്റെടുത്ത സമരപരിപാടികളുടെ ഭാഗമായി ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും,ശക്തമായ നിയമ പോരാട്ടം സംഘടിപ്പിക്കുകയും,കൂടുതല്‍ ശക്തിയോടെ മുന്നോട്ടുപോവുകയും ചെയ്യും”
സ്വന്തം
പി.വി. അന്‍വര്‍ എം.എല്‍.എ
നേരത്തെ മുഖ്യമന്ത്രിക്കെതിരെ അതിനിശതമായ വിമര്‍ശനമായിരുന്നു അന്‍വര്‍ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. അറസ്റ്റ് വാറന്റ് തന്നാല്‍ അതിന് നിന്നുകൊടുക്കുക എന്നത് നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റുകയാണ് ഞാന്‍. പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എന്ത് നിയമമാണ് പിണറായിക്ക് ബാധകമായത്. സുപ്രീംകോടതി വരെ പോയിട്ടും ജാമ്യംകിട്ടാത്ത എത്ര കൊലകൊമ്പന്മാര്‍ ഇവിടെയുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലല്ലോ. ഇതൊരു പേരിനുള്ള അറസ്റ്റാണ്. അത് കഴിഞ്ഞാല്‍ എല്ലാ വാറന്റുകളും അവിടെയുണ്ടാകും. തൂക്കാനൊന്നും വിധിച്ചിട്ടില്ലല്ലോ, അതിന് നിങ്ങളൊന്നും ബേജറാവുകയൊന്നും വേണ്ട. പിണറായിയുടെ ഇഷ്ടം എന്താണോ അത് നടക്കും. ഗുണ്ടാത്തലവനെ കൊണ്ടുപോകുന്നരീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഈ നാടകം. ഞാന്‍ എവിടെയും ഓടിപ്പോകാനില്ലല്ലോ. ഞാന്‍ ഇവിടെയുണ്ടല്ലോ. എനിക്കൊരു നോട്ടീസ് നല്‍കിയാല്‍ മതിയല്ലോ. ഭരണകൂടഭീകരതയുടെ ഏറ്റവുംവലിയ തെളിവാണിത്”, അദ്ദേഹം പറഞ്ഞു.
‘We will come back stronger’: Anwar with Facebook post


