കേരളത്തിലെ 104 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 29 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും മാര്‍ഗനിര്‍ദേശങ്ങളും വകുപ്പ് വെബ്‌സൈറ്റിലും (https://det.kerala.gov.in) അപേക്ഷ സമര്‍പ്പിക്കേണ്ട പോര്‍ട്ടലിലും ലഭ്യമാണ്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോര്‍ട്ടലില്‍ത്തന്നെ ഓണ്‍ലൈന്‍ വഴി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് ഐ.ടി.ഐ കളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.
|
അപേക്ഷ നല്‍കിയ ശേഷം നിശ്ചിത തീയതിയില്‍ ഓരോ ഐ.ടി.ഐയുടെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, പ്രവശന തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേക്കുള്ള പ്രവേശന സാധ്യത വിലയിരുത്താം. റാങ്ക് ലിസ്റ്റുകള്‍ ഐ.ടി.ഐ കളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്‍ വരെയുള്ള വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും ലഭിക്കും. പ്രവേശനത്തിന് അര്‍ഹത നേടുന്നവര്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി അഡ്മിഷന്‍ ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കണം. സംസ്ഥാനത്ത് മുഴുവന്‍ ഒരേ സമയത്ത് പ്രവേശനം നടക്കുന്നതിനാല്‍ മുന്‍ഗണന അനുസരിച്ചുള്ള സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ സ്വയം തിരഞ്ഞെടുക്കേണ്ടതാണ്.
Govt ITI admission can be applied online; Deadline is June 29


