07
May 2026
Thu
07 May 2026 Thu
Grand Hyper opens 49th branch in Kuwait

കുവൈത്തിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍ തങ്ങളുടെ 49-ാമത് ശാഖ ജഹ്റയില്‍ ആരംഭിച്ചു. ഗ്രാന്‍ഡ് ഹൈപ്പര്‍ കുവൈത്ത് ചെയര്‍മാന്‍ ജാസിം മുഹമ്മദ് ഖമീസ് അല്‍ ഷറഹ് പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാദേശിക ഡയറക്ടര്‍ അയ്യൂബ് കച്ചേരി ആദ്യ വില്‍പന നടത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടങ്ങില്‍ വിശിഷ്ടാതിഥികളായി ലാംകോ എന്‍ജിനീയറിങ് മാനേജിങ് ഡയറക്ടര്‍ അമാനുള്ള, ഡെട്രോയിറ്റ് കമ്പനി മാനേജിങ് ഡയറക്ടര്‍ വസീം വാഹിദ് എന്നിവര്‍ പങ്കെടുത്തു. ഗ്രാന്‍ഡ് ഹൈപ്പര്‍ സി.ഇ.ഒ മുഹമ്മദ് സുനീര്‍, ഡി.ആര്‍.ഒ തഹസീര്‍ അലി, സി.സി.ഒ.ഒ ഷരീഫ് ബി.സി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി പ്രത്യേക ഓഫറുകളാണ് ജഹ്റ ശാഖയില്‍ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക രീതിയിലുള്ള ഇന്റീരിയറും വിശാലമായ ഷോപ്പിങ് ഏരിയയും ഉള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫ്രഷ് പച്ചക്കറികള്‍, മാംസം, ഗ്രോസറി, ഇലക്ട്രോണിക്‌സ്, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വന്‍ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.

കുവൈറ്റിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളികളാകാനും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍കാനുമുള്ള ഗ്രാന്‍ഡ് ഹൈപ്പറിന്റെ പ്രതിബദ്ധതയാണ് ഈ പുതിയ വിപുലീകരണത്തിലൂടെ പ്രതിഫലിക്കുന്നത്. മൂല്യാധിഷ്ഠിത ഷോപ്പിങ് അനുഭവം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. കുവൈത്തിലെ ബിസിനസ് സൗഹൃദമായ അന്തരീക്ഷത്തിനും സര്‍ക്കാരിന്റെയും ജനങ്ങളുടെയും വലിയ പിന്തുണയ്ക്കും ഗ്രാന്‍ഡ് ഹൈപ്പര്‍ മാനേജ്‌മെന്റ് പ്രത്യേകം നന്ദി അറിയിച്ചു.

ALSO READ: തേനെടുക്കാനുള്ള ശ്രമത്തിനിടെ കൗമാരക്കാരന്റെ തല പൊത്തിനുള്ളില്‍ കുടുങ്ങിയത് എട്ട് മണിക്കൂര്‍ നേരം; പൊത്തിനുള്ളില്‍ പാമ്പും