പ്രതിശ്രുത വധു ആത്മഹത്യ ചെയ്തതിനു പിന്നാലെ പ്രതിശ്രുത വരൻ ജീവനൊടുക്കി. കാസർകോട് പൂച്ചക്കാട് കിഴക്കേകരയിലെ പി. അനുശ്രീയാണ് (25) താമസസ്ഥലത്ത് ജീവനൊടുക്കിയത്. വിഡിയോ കോൾ ചെയ്തശേഷമായിരുന്നു യുവതി തൂങ്ങിമരിച്ചത്. ഇതിനു പിന്നാലെ പ്രതിശ്രുത വരനായ കണ്ണൂർ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമൽ (27) എറണാകുളത്തെ ഹോട്ടൽ മുറിയിൽ വച്ച് ജീവനൊടുക്കുകയായിരുന്നു. രണ്ടു പേരും ബാങ്ക് ജീവനക്കാരായിരുന്നു. ഡിസംബർ 26നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.
|
തയ്യിൽ വീട്ടിൽ കെ ചന്ദ്രൻ-റീന ദമ്പതികളുടെ മകളായ അനുശ്രീ മൈസൂരിലെ എസ്ബിഐ ഹുൻസൂർ ശാഖയിലെ ജീവനക്കാരിയായിരുന്നു. സഹോദരി: പി.ശ്രീലക്ഷ്മി. അനുശ്രീയുടെ മൃതദേഹം ഹുൻസൂരിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. എറണാകുളത്തെ ഹോട്ടൽ മുറിയിലാണ് അമൽ ആത്മഹത്യ ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





