ഭോപ്പാല്‍: മധ്യപ്രദേശില്‍ മയിലിനോട് ക്രൂരത കാണിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ജീവനുള്ള മയിലിന്റെ തൂവലുകള്‍ ഓരോന്നായി പറിച്ചെടുക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. തൂവലുകള്‍ പറിച്ചെടുക്കുമ്പോള്‍ മയില്‍ വേദന കൊണ്ട് പുളയുന്നതും ഈ സമയം യുവാവ് ചിരിച്ച് ആസ്വദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ യുവാവിനെ തിരിച്ചറിഞ്ഞതായും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.
|
കട്‌നി ജില്ലയിലാണ് വ്യാപക പ്രതിഷേധം ഉയരുന്നതിന് ഇടയാക്കിയ സംഭവം നടന്നത്. ജീവനുള്ള മയിലിന്റെ തൂവല്‍ ഓരോന്നായി പറിച്ചെടുക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഓരോ തൂവല്‍ പറിച്ചെടുക്കുമ്പോഴും വേദന കൊണ്ട് പുളയുന്ന മയിലിന്റെ വേദനയില്‍ യുവാവ് ആനന്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വീഡിയോയിലെ ബൈക്കിന്റെ നമ്പര്‍ അടിസ്ഥാനമാക്കിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.
These videos have gone viral, where a person is seen harassing peacock just for his pleasure. It is found that the video is flimed near katni district Madhya pradesh. No action has been made by the forest department. pic.twitter.com/VsUTgOyeht
— Jeev Jantu Vihar (@rashmimanuvyas) May 18, 2023





