കുവൈത്തിലെ പ്രമുഖ കമ്പനിയായ അല്‍മുല്ല ഗ്രൂപ്പില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. (Gulf Job: Many opportunities in leading company in Kuwait; Apply now) നിരവധി മേഖലകളില്‍ സാന്നിധ്യമുള്ള സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ് അല്‍മുല്ല ഗ്രൂപ്പ്. കുവൈത്തിലെ ഒരു പ്രധാന തൊഴില്‍ ദാതാവ് കുടിയാണ്.
|
കമ്പനിയുടെ വിജയത്തിന്റെ ഭാഗമാവാന്‍ സാധിക്കുന്ന യോഗ്യതയുള്ള ആളുകള്‍ക്ക് നിരവധി അവസരങ്ങളുള്ളതായി അല്‍മുല്ല ഗ്രൂപ്പ് അറിയിച്ചു. വ്യത്യസ്ത ബിസിനസ്സ് മേഖലകളില്‍ നിരവധി അവസരങ്ങളാണുള്ളത്. സംതൃപ്തമായ ഒരു കരിയര്‍ അനുഭവം കമ്പനി വാഗ്ദാനം ചെയ്യുന്നു.
പാരാമെഡിക്, അണ്ടര്‍ റൈറ്റര്‍ അസിസ്റ്റന്റ്, എന്‍ജിനീയര്‍-സെയില്‍സ്, എന്‍ജിനീയര്‍-പ്രൊജക്ട്, മാനേജര്‍ ഓപറേഷന്‍സ്, മാനേജര്‍ പ്രൊജക്ട്, മാനേജര്‍-സെയില്‍സ്, ജനറല്‍ മാനേജര്‍, ഹൗസിങ് കണ്‍ട്രോളര്‍, ഓണ്‍ലൈന്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്, ഡയറക്ടര്‍-റീട്ടെയില്‍ തുടങ്ങി വിവിധ മേഖലകളില്‍ തൊഴിലവസരങ്ങളുണ്ട്.
നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുന്നവരാണെങ്കില്‍ ഉടന്‍ അപേക്ഷിക്കുക
APPLY careers.almullagroup.com


