ഗ്വാളിയോര്‍: സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിനെയും റീച്ചും കൂട്ടാന്‍ കാറില്‍ അപൂര്‍വ്വ പരീക്ഷണം നടത്തിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ക്ക് പൊലീസിന്റെ വക പണി. കാറിലുടനീളം ലിപ്സ്റ്റിക് ഉമ്മകള്‍ പതിപ്പിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ഗ്വാളിയോര്‍ സ്വദേശി ആദിത്യ സികര്‍വാറിനാണ് ട്രാഫിക് പോലീസ് വന്‍ തുക പിഴയിട്ടത്.
|
800-900 രൂപ വിലവരുന്ന ലിപ്സ്റ്റിക് ഉപയോഗിച്ച് ഏകദേശം മൂന്നര മണിക്കൂര്‍ എടുത്താണ് ആദിത്യയുടെ കാമുകി സ്വിഫ്റ്റ് കാറിലുടനീളം 3,400-ഓളം ലിപ്സ്റ്റിക് മുദ്രകള്‍ പതിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ് പിന്തുടര്‍ന്ന് ചെയ്ത ഈ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാവുകയും 55 ലക്ഷത്തിലധികം (5.5 മില്യണ്‍) കാഴ്ചക്കാരെ നേടുകയും ചെയ്തു.
എന്നാല്‍, ഈ വൈറല്‍ റീല്‍ ഗ്വാളിയോര്‍ ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. നഗരത്തിലെ പട്ടേല്‍ നഗര്‍-സിറ്റി സെന്റര്‍ റോഡില്‍ ഉമ്മ പതിപ്പിച്ച കാര്‍ അമിതവേഗതയില്‍ ഓടിക്കുന്നത് വീഡിയോയിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ താട്ടിപ്പൂരില്‍ വച്ച് കാര്‍ കസ്റ്റഡിയിലെടുക്കുകയും ഉടമയായ ആദിത്യയെ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
ALSO READ: വടകരയിൽ പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി ലാത്തിവീശി പോലീസ്; പ്രതിഷേധം ശക്തം
എന്നാല്‍, തന്റെ കാമുകിയാണ് ഈ ആശയം മുന്നോട്ട് വെച്ചതും അത് നടപ്പിലാക്കിയതുമെന്നാണ് ആദിത്യ പറയുന്നത്. ‘എന്റെ ഒരു വനിതാ സുഹൃത്താണ് ഇത് ചെയ്തത്. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് മാറിനിന്ന സമയത്ത് അവള്‍ കാറില്‍ ഇത്തരം അടയാളങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഈ വീഡിയോ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു,’ ആദിത്യ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുക മാത്രമായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇങ്ങനെ ചെയ്താല്‍ വീഡിയോ വൈറലാകുമെന്ന് കാമുകി കരുതി, അങ്ങനെയാണ് ഞങ്ങള്‍ ഇത് പോസ്റ്റ് ചെയ്തത്. സംഭവം വൈറലാവുകയും ചെയ്തു. അവളാണ് കാര്‍ മുഴുവന്‍ ഇത്തരം അടയാളങ്ങള്‍ കൊണ്ട് മൂടിയത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#WATCH | Gwalior, Madhya Pradesh: Traffic Police seized a car with lipstick marks for performing dangerous car stunts on city roads after an Instagram video went viral.
Under ‘Operation Eagle,’ police tracked the vehicle, issued a Rs 5,500 challan, and seized the car for traffic… pic.twitter.com/iVLGttC4Ie
— ANI MP/CG/Rajasthan (@ANI_MP_CG_RJ) August 24, 2026
മോട്ടോര്‍ വാഹന നിയമപ്രകാരം ഗതാഗത ലംഘനം നടത്തിയതിന് യുവാവിന് 5,500 രൂപ പിഴ ചുമത്തി. കാറില്‍ ഉമ്മ പതിപ്പിക്കുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്ന് ആദ്യത്യ പറഞ്ഞു. സ്റ്റേഷന്‍ വളപ്പില്‍ വച്ച് ആദ്യത്യയെക്കൊണ്ട് ഉമ്മകള്‍ നീക്കം ചെയ്യിക്കുകയും ചെയ്തു. ഇനി മേലില്‍ ഇത്തരത്തിലുള്ള ഗതാഗത ലംഘനങ്ങള്‍ നടത്തില്ലെന്ന് പോലീസിന് ഉറപ്പുനല്‍കിയാണ് യുവാവ് മടങ്ങിയത്.
Tags: Viral news Malayalam, Instagram reel controversy, Gwalior police car fine, Kissing car viral video, National news Malayalam, Crime news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



