25
Aug 2026
Tue
25 Aug 2026 Tue
Police Enter masjid in Vadakara in Boots Incident Sparks Controversy

പള്ളി കമ്മിറ്റി തർക്കത്തെ തുടർന്ന്കോഴിക്കോട് വടകര കണ്ണൂക്കരയിലെ മസ്ജിദിനുള്ളിൽ സംഘർഷാവസ്ഥ. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് പള്ളിക്കുള്ളിൽ കയറി ലാത്തിവീശിയ സംഭവത്തിൽ വിവാദം ശക്തമാകുന്നു. പോലീസ് പള്ളിക്കുള്ളിൽ ബൂട്ടിട്ട് പ്രവേശിച്ചതിലും ലാത്തിവീശിയതിനുമെതിരേയാണ് പ്രതിഷേധം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിലനിൽക്കുന്ന തർക്കമാണ് വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയത്. നബിദിനവുമായി ബന്ധപ്പെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണം നടത്തിയതിനെച്ചൊല്ലിയും തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

പള്ളിക്കുള്ളിൽ പോലീസ് കയറി ലാത്തിവീശുന്നതിൻറെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. വിശ്വാസികൾ അങ്ങേയറ്റം ശുചിത്വം കാത്തുസൂക്ഷിക്കുന്ന പള്ളിക്കുള്ളിലേക്ക് പോലീസുകാർ ബൂട്ട് പോലും അഴിക്കാതെ കയറിയതാണ് പ്രതിഷേധത്തിനു കാരണമായത്. അതേസമയം പള്ളിക്കുള്ളിലെ വിശ്വാസികളുടെ തമ്മിലടിയെയും നിരവധി പേർ വിമർശിച്ചു. ഇത്തരമൊരു അവസ്ഥയുണ്ടാക്കിയതിനാലാണ് പോലീസ് പള്ളിക്കുള്ളിൽ കയറിയതെന്നാണ് ഇവരുടെ പക്ഷം.

ALSO READ: മോസ്കോയിൽ അപ്രതീക്ഷിതമായി യുഎസ് സൈനിക വിമാനം; രഹസ്യ നീക്കമോ? അഭ്യൂഹങ്ങൾ ശക്തം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക