22
Mar 2025
Tue
22 Mar 2025 Tue
Half price fraud case prime accused AnandaKumar in Crime Branch Custody

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാതിവിലയ്ക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും കാര്‍ഷികോപകരണങ്ങളുമുടക്കം വാഗ്ദാനം ചെയ്ത് നൂറുകണക്കിന് കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ജവഹര്‍ നഗര്‍ ക്രൈം ബ്രാഞ്ച് ഓഫിസില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ആനന്ദകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് പാതി വില തട്ടിപ്പ് നടന്നത്. തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളിയ ക്രൈം ബ്രാഞ്ച്, എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്ന് ആനന്ദകുമാര്‍ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.

ALSO READ: ‘പകുതി വിലക്ക് സ്‌കൂട്ടര്‍’ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ സായി ഗ്രാമം ചെയര്‍മാന്‍ ആനന്ദ കുമാര്‍; അന്വേഷണത്തിന് ഇഡി വരുന്നത് ബിജെപി നേതാക്കളെ രക്ഷിക്കാനോ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക