ഗസ്സ സിറ്റി: വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സേനയും ഹമാസും രൂക്ഷമായ എറ്റുമുട്ടല്‍. (Hamas killed three Israeli policemen and one soldier; Three soldiers were seriously injured) അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തുര്‍കുമിയയില്‍ ഫലസ്തീന്‍ പോരാളികള്‍ നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഇസ്രായേല്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടത്. അരിക് ബെന്‍ എലിയാഹു, ഹദാസ് ബ്രാഞ്ച്, റോണി ഷകുരി എന്നിവരാണ് കൊല്ലപ്പെട്ടത്.
|
ഗസ്സയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതികരമാണിതെന്ന് ഹമാസ് അഭിപ്രായപ്പെട്ടു. വെസ്റ്റ് ബാങ്കിന്റെ വടക്കന്‍ മേഖലയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രായേല്‍ സേന ബുധനാഴ്ച മുതല്‍ കനത്ത ആക്രമണം നടത്തുന്നതിനിടെയാണ് പൊലീസുകാര്‍ കൊല്ലപ്പെടുന്നത്.
അതേസമയം, വെസ്റ്റ്ബാങ്ക് നഗരമായ ജെനിനില്‍ ഹമാസ് പോരാളികളുമായുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേലി പ്രതിരോധ സേന അറിയിച്ചു. മൂന്ന് ഇസ്രായേല്‍ സൈനികര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ALSO READ: വാളെടുത്തവന്‍ വാളാലെ… ബിജെപി നേതാവിന്റെ അനധികൃത കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി
വടക്കന്‍ വെസ്റ്റ്ബാങ്കില്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ചതാണ് ഇസ്രായേല്‍ സേനയുടെ ആക്രമണം. 20കാരനായ സൈനികനാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഗസ്സയില്‍ 24 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ വിവിധയിടങ്ങളിലായി 61 പേരാണ് കൊല്ലപ്പെട്ടത്. ജെനിനില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതോടെ വെള്ളവും വൈദ്യുതിയുമെല്ലാം മുടങ്ങിയിരിക്കുകയാണെന്നും എല്ലാ അടിസ്ഥാന സൗകര്യവും നശിപ്പിച്ചെന്നും ജെനിന്‍ നിവാസി വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
പുറംലോകവുമായുള്ള ബന്ധമെല്ലാം നഷ്ടപ്പെട്ടു, ബേക്കറികളൊന്നും തുറക്കുന്നില്ല, കുട്ടികള്‍ക്ക് വേണ്ട പാല്‍ പോലും ലഭിക്കുന്നില്ല -ജെനിന്‍ നിവാസിയായ താഹിര്‍ അല്‍ സാദി പറഞ്ഞു.
അഞ്ച് ദിവസത്തിനിടെ ജെനിന്‍, തുല്‍കറം, തുബാസ് തുടങ്ങിയ മേഖലകളില്‍ 26 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ കത്തിച്ചു. ജെനിന്‍ പ്രേതനഗരമായി മാറിയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
നെതന്യാഹുവിനെതിരെ കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബാംഗങ്ങള്‍
ഹമാസ് തടവിലാക്കിയതില്‍ ആറു ബന്ദികളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെ കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി.
ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നെതന്യാഹു സര്‍ക്കാര്‍ കഴിഞ്ഞ 11 മാസം ചെയ്തില്ല. രണ്ടു മാസത്തിലേറെയായി ബന്ദികളെ തിരികെ കൊണ്ടുവരുന്നതിനുള്ള കരാര്‍ മേശപ്പുറത്തുണ്ട്. അത് അട്ടിമറിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് അവര്‍ ജീവനോടെയിരിക്കുമായിരുന്നു -കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





