21
Jul 2023
Wed
21 Jul 2023 Wed

ഇന്ത്യയില്‍ വിപണിയുറപ്പിക്കാന്‍ ഇരുചക്രവാഹനപ്രേമികളുടെ പ്രിയ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. ഇന്ത്യക്കാര്‍ക്കായി വിലകുറഞ്ഞ മോഡലുകളുമായാണ് എച്ച്ഡി ഇത്തരമൊരു നീക്കം നടത്തുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ നിര്‍മിച്ചതില്‍ വച്ചേറ്റവും വില കുറഞ്ഞ മോഡലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാര്‍ലി ഡേവിഡ്‌സണ്‍ X440 എന്ന ഈ സിംഗിള്‍ സിലിണ്ടര്‍ മോഡല്‍ 440 സിസിയാണ്. 350 സിസി റോയല്‍ എന്‍ഫീല്‍ഡിന്റെ ശക്തനായ എതിരാളിയാവും എച്ച്ഡി X440 എന്നുറപ്പാണ്. 200 സിസിക്കു മുകളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മോഡലാണ് എന്‍ഫീല്‍ഡിന്റെ 350 സിസി വാഹനം. 2.3 ലക്ഷം മുതലായിരിക്കും എച്ച്ഡിയുടെ വില എന്നതാണ് പ്രധാന ആകര്‍ഷണീയത.

ഇതുവരെ ഹാര്‍ലിയുടെ ഏറ്റവും വില കുറഞ്ഞ മോഡലിന്(Nightster(ഇന്ത്യയില്‍ 17.49 ലക്ഷമായിരുന്നു എക്‌സ് ഷോറൂം വില എന്നത് കൂടി പരിഗണിക്കുമ്പോഴാണ് ഹാര്‍ലിയുടെ പുതിയ നീക്കത്തിന്റെ പ്രാധാന്യം ബോധ്യമാവുക. x440ന് ബേസ് വേരിയന്റായ ഡെനിമിന് 2.29 ലക്ഷവും മിഡ് സ്‌പെക് ആയ വിവിദിന് 2.49 ലക്ഷവും ടോപ് വേരിയന്റായ എസ്-ന് 2.69 ലക്ഷവും ആണ് എക്‌സ് ഷോറൂം വിലകള്‍. ലിറ്ററിന് 25 കിലോമീറ്റര്‍ ആണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 190 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. ഹീറോ മോട്ടോകോര്‍പുമായി സഹകരിച്ചാണ് എച്ച്ഡി ഇന്ത്യയില്‍ പുതിയ വാഹനം തിങ്കളാഴ്ച അവതരിപ്പിച്ചത്.