CRPF സ്‌കൂളില്‍ LKG & UKG ടീച്ചര്‍, ആയ ഒഴിവുകള്‍
|
തിരുവനന്തപുരം: പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററിനു കീഴിലുള്ള സിആര്‍പിഫ് മോണ്ടിസോറി സ്‌കൂളിലേക്ക് നഴ്‌സറി, LKG & UKG ടീച്ചര്‍, ആയ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ജൂണ്‍ ഒന്ന് മുതല്‍ 2025 ഏപ്രില്‍ 30 വരെ പതിനൊന്നു മാസത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം.
മെട്രിക്കുലേഷനും ഒപ്പം ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും നഴ്‌സറി ട്രെയിനിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമാണ് നഴ്‌സറി, LKG, UKG ടീച്ചര്‍ തസ്തികയിലേക്ക് പരിഗണിക്കുന്ന ഒന്നാമത്തെ വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി, മ്യൂസിക്, ഡാന്‍സ്, പെയിന്റിംഗ് എന്നിവയില്‍ അവഗാഹമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായിരിക്കും ഇതില്‍ മുന്‍ഗണന. ജെബിടി യോഗ്യതയുള്ള / പരിശീലനം നേടിയിട്ടുള്ള ബിരുദബിരുദാനന്തര ബിരുദധാരികള്‍ക്കാണ് രണ്ടാമതായി പരിഗണന ലഭിക്കുക. മേല്‍പ്പറഞ്ഞ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍, പരിശീലനം ലഭിച്ചിട്ടില്ലാത്ത, എന്നാല്‍ നഴ്‌സറി സ്‌കൂള്‍ അധ്യാപനത്തില്‍ മതിയായ പ്രവൃത്തിപരിചയമുള്ള ബിരുദധാരികളെയും തസ്തികയിലേക്ക് പരിഗണിക്കും. ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍, മെട്രിക്കുലേഷന്‍ യോഗ്യതയും നഴ്‌സറി സ്‌കൂളില്‍ മതിയായ പ്രവൃത്തിപരിചയവുമുള്ളവരെ നാലാമതായി പരിഗണിക്കും.
അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ പരിചരിച്ച് പ്രവൃത്തിപരിചയമുള്ളവര്‍ക്ക് ആയ തസ്തികയിലേക്ക് അപേക്ഷിക്കാം. മെട്രിക്കുലേഷന്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ഹെഡ്മിസ്ട്രസ് കം ടീച്ചര്‍ തസ്തികയില്‍ പ്രതിമാസം 12,000 രൂപയും ടീച്ചര്‍ തസ്തികയില്‍ പ്രതിമാസം 10,000 രൂപയും ആയ തസ്തികയില്‍ പ്രതിമാസം 7,000 രൂപയുമാണ് ഓണറേറിയം/പ്രതിഫലം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പുകള്‍, ആധാര്‍, മൊബൈല്‍ നമ്പര്‍ എന്നിവയുള്‍പ്പടെ അപേക്ഷ തയ്യാറാക്കി DIGP, GC, CRPF, പള്ളിപ്പുറം, തിരുവനന്തപുരം, പിന്‍ 695316 എന്ന വിലാസത്തില്‍ 2024 ഏപ്രില്‍ 23 നു മുന്‍പായി അയയ്‌ക്കേണ്ടതാണ്.
കവറിനു മുകളില്‍ ‘Application for the Post of Nursery, LKG & UKG Teacher and Ayah in CRPF, Montessory School, Pallipuram’ എന്ന് എഴുതിയിരിക്കണം.
Head Mistress/Nursery Teacher and Ayah Vacancy in CRPF Montessori School


