11
Mar 2024
Mon
11 Mar 2024 Mon

ഏഴാം ക്ലാസ്സുകാര്‍ക്ക് ഫാക്ടില്‍ ജോലി; ഫീസില്ലാതെ അപേക്ഷിക്കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേവലം ഏഴാം ക്ലാസ് യോഗ്യത മാത്രം ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി ഫാക്ട് ഹെല്‍പ്പര്‍ റിക്രൂട്ട്‌മെന്റ്. ദി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (FACT) ഹെല്‍പ്പര്‍ പോസ്റ്റിലേക്ക് താല്‍ക്കാലിക നിയമനത്തിനാണ് വിജ്ഞാപനം ഇറക്കിയത്. എല്ലാ വിഭാഗക്കാര്‍ക്കും ഫീസില്ലാതെ അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട അവസാന തിയ്യതി: മാര്‍ച്ച് 19

പ്രായപരിധി: 26 വയസ് വരെ

യോഗ്യത: ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ക്ക് നല്ല ശരീര ഘടനയുമുണ്ടായിരിക്കണം.

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22,000 രൂപയാണ് ശമ്പളം.

എങ്ങിനെ അപേക്ഷിക്കാം
ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ കൊടുത്ത വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

അപേക്ഷിക്കേണ്ട ലിങ്ക്: https://fact.co.in/home/Dynamicpages?MenuId=90
ഔദ്യോഗിക വിജ്ഞാപനം: https://fact.co.in/images/upload/Recruitment-Notification-No.07-2024-dt-05.03.2024–Helper-on-Fixed-Tenure-Contract-(Adhoc)-Basis_9627.pdf

helper vacancies in fact

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക