18
Apr 2025
Wed
18 Apr 2025 Wed

മുംബൈ: ഉപഭോക്താക്കള്‍ ബാങ്കിൻ്റെ ശാഖകള്‍ സന്ദര്‍ശിക്കുന്നതും എ.ടി.എം ഉപയോഗിക്കുന്നതും നിയന്ത്രിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്ക്കാർ നടപ്പാക്കുന്ന വിവിധ പരിഷ്‌കരങ്ങൾ നാളെ മുതൽ (മെയ് 1) പ്രാബല്യത്തിൽ. പേപ്പര്‍ കറന്‍സിയുടെ ഉപയോഗം ഘട്ടംഘട്ടമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി നാളെ മുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുടെ എണ്ണം കുറയ്ക്കും.
അധിക ഇടപാടുകളുടെ ഫീസ് വര്‍ദ്ധിപ്പിക്കാനും റിസര്‍വ് ബാങ്ക് അനുമതി നേരത്തേ അനുമതി നൽകിയിരുന്നു. മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് നഗരങ്ങളിൽ അഞ്ചും ഇടപാടുകള്‍ മാത്രമേ സൗജന്യമായി ലഭിക്കൂ.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്ക് സൗജന്യ ഇടപാടുകളുടെ എണ്ണം നിയന്ത്രിക്കുന്നത്. എ.ടി.എം ഇടപാടുകള്‍ക്ക് ചെലവേറുന്നതോടെ ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യു.പി.ഐ, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുമെന്നും വിലയിരുത്തുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാധാന മാറ്റങ്ങൾ:

* മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് നഗരങ്ങളിൽ അഞ്ചും ഇടപാടുകള്‍ മാത്രം ഫ്രീ

* ഇതിന് മുകളില്‍ നടത്തുന്ന ഇടപാടുകളുടെ ഫീസ് 21 രൂപയില്‍ നിന്ന് 23 രൂപയാക്കി

* പിൻവലിക്കലിന് നികുതിയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും.

* പണം പിന്‍വലിക്കല്‍, നിക്ഷേപം തുടങ്ങിയ ധനകാര്യ സേവനങ്ങളും ബാലന്‍സ് അറിയുന്നതടക്കമുള്ള ധനകാര്യ ഇതര ഇടപാടുകള്‍ക്കും പരിധി ബാധകം

* ബാങ്കുകൾ എ.ടി.എം മെഷീനുകളില്‍ പണം നിക്ഷേപിക്കുന്നതിനും പുതിയ പരിധിയുണ്ട്

* മിനി സ്റ്റേറ്റ്മെൻ്റ് പോലുള്ള ധനകാര്യ ഇതര സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ചാര്‍ജ് ഉണ്ടായിരിക്കില്ല

* എന്നാല് ധനകാര്യ ഇതര സേവനങ്ങള്‍ പരിധിയിലധികം ഉപയോഗിക്കുമ്പോള്‍ 11 രൂപ ഈടാക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു.

ATM കൗണ്ടറുകൾ ഇനി എത്ര കാലം

യുപിഐ ഇടപാടുകൾ വർധിച്ചതോടെ എടിഎം കൗണ്ടറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. എ.ടി.എമ്മിലൂടെയുള്ള പണം പിന്‍വലിക്കല്‍ തുടര്‍ച്ചയായി കുറയുകയാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പറയുന്നു. 2023 ജനുവരിയില്‍ എ.ടി.എമ്മിലൂടെ പണം പിന്‍വലിക്കല്‍ ഇടപാടുകള്‍ 57 കോടിയായിരുന്നു. 2024 ജനുവരിയിലിത് 52.72 കോടിയും നടപ്പുവര്‍ഷം ജനുവരിയില്‍ 48.83 കോടിയുമായി കുറഞ്ഞതായി കണക്കുകൾ പറയുന്നു.

Here’s What Will Change Starting May 1, 2025