30
Apr 2025
Wed
30 Apr 2025 Wed
High court Upholds Acquittal of Husband in Unnatural Sex Case Filed by Wife

ഭാര്യ നല്‍കിയ ബലാല്‍സംഗപരാതിയില്‍ ഭര്‍ത്താവിനെ വെറുതെവിട്ട കീഴ്‌ക്കോടതി നടപടി ശരിവച്ച് മധ്യപ്രദേശ് ഹൈക്കോടതി. വൈവാഹിക ബലാല്‍സംഗം ഇന്ത്യന്‍ നിയമം അംഗീകരിക്കില്ലെന്ന വസ്തുതയും കോടതി ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രകൃതിവിരുദ്ധ ലൈംഗിബന്ധത്തിനെതിരേ ഭാര്യ നല്‍കിയ പരാതിയില്‍ ഇന്‍ഡോര്‍ സെഷന്‍സ് കോടതി ഫെബ്രുവരിയില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടിരുന്നു. ഇതിനെതിരേ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹരജി പരിഗണിച്ച ഇന്‍ഡോര്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ബിനോദ് കുമാറാണ് കീഴ്‌ക്കോടതി വിധി ശരിവച്ചത്. സമ്മതം കൂടാതെയാണ് ഭര്‍ത്താവ് പരാതിക്കാരിയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് വിധേയയാക്കിയതെന്ന് അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. വൈവാഹിക ജീവിതത്തില്‍ ദമ്പതികള്‍ക്കിടയിലുള്ള ഏതുതരം ലൈംഗികബന്ധവും ഐപിസിയുടെ വകുപ്പില്‍ പെടുന്നതല്ലെന്നു ബെഞ്ച് വ്യക്തമാക്കി.

ALSO READ: പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു പിന്നാലെ ഭാര്യ മരിച്ചു; ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി കോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക