21
Sep 2022
Fri
21 Sep 2022 Fri

ദേശീയ, സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത എൻഐഎ, ഇഡി നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ പരക്കെ അക്രമസംഭവങ്ങളുണ്ടായതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അക്രമം തടയാൻ അടിയന്തരമായ നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വെള്ളിയാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. വിവിധ ജില്ലകളിൽ കെഎസ്ആർടിസി ബസ്സുകൾക്കു നേരെ കല്ലേറുണ്ടായിരുന്നു. മുപ്പതോളം കെഎസ്ആർടിസി ബസ്സുകൾക്കു നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപോർട്ടുകൾ.