ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ഇന്ത്യൻ ഐടി കമ്പനി സിഇഒ ആയി എച്ച്സിഎൽ ടെക്നോളജീസ് സിഇഒ സി വിജയകുമാർ. 2023-2024 സാമ്പത്തികവർഷത്തെ അദ്ദേഹത്തിന്റെ ശമ്പളം 84.16 കോടി രൂപയോളമാണ്.( highest paid Indian IT Company CEO)കമ്പനി പുറത്തുവിട്ട വാർഷിക റിപോർട്ടിലാണ് ഇക്കാര്യമുള്ളത്. ഓരോ വർഷവും വിജയകുമാറിന്റെ പ്രതിഫലത്തിൽ 190.75 ശതമാനം വരെ വർധനവുണ്ടാകുന്നുണ്ടെന്ന് എച്ച്സിഎൽ ടെക് റിപോർട്ട് വ്യക്തമാക്കുന്നു.
|
16.39 കോടി രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം. പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ബോണസായി 9.53 കോടി രൂപയും ദീർഘകാല ഇൻസെന്റീവ് ആയി 19.74 കോടി രൂപയും മറ്റിനത്തിൽ 38.15 കോടി രൂപയുമാണ് നൽകുന്നത്. മറ്റ് ജീവനക്കാരുടെ ശമ്പളത്തിന്റെ 707 മടങ്ങിലേറെയാണ് വിജയകുമാറിന്റെ ശമ്പളം.
ഇൻഫോസിസ് സിഇഒ സലിൽ പരേഖ്(66 കോടി), വിപ്രോ സിഇഒ ശ്രീനി പല്ലിയ(50 കോടി), ടിസിഎസ് സിഇഒ കെ കൃതിവാസൻ(25 കോടി)എന്നിവരാണ് ഉയർന്ന ശമ്പളം വാങ്ങുന്ന മറ്റ് ഐടി കമ്പനി സിഇഒമാർ.
ആഗോള സമ്പന്ന പട്ടികയില്‍ മലയാളികളില്‍ എംഎ യൂസുഫലി വീണ്ടും ഒന്നാമന്‍; ബൈജു രവീന്ദ്രന്‍ സംപൂജ്യന്‍


