19
Apr 2024
Thu
19 Apr 2024 Thu
MA Yusuff Ali tops malayalee billionaire in Forbes list Byju Raveendran dropped from the list

ഫോബ്‌സ് മാസിക തയ്യാറാക്കിയ 2024ലെ ആഗോള സമ്പന്ന പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി മലയാളികളില്‍ വീണ്ടും ഒന്നാമനായി. 760 കോടി ഡോളറാ(63,080, കോടി രൂപ)ണ് യൂസുഫലിയുടെ ആസ്തി. 36520 കോടി രൂപയുടെ ആസ്തിയുമായി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് ധനിക മലയാളികളില്‍ രണ്ടാമനായി. 29050 കോടി രൂപയുടെ ആസ്തിയുമായി ഇന്‍ഫോസിസ് സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, വിപിഎസ് ഹെല്‍ത് കെയര്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനും യൂസുഫലിയുടെ മരുമകനുമായ ഡോ. ഷംഷീര്‍ വയലില്‍ എന്നിവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.(MA Yusuff Ali tops malayalee billionaire in Forbes list Byju Raveendran dropped from the list)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2781 പേരുടെ പട്ടികയാണ് ഫോബ്‌സ് പുറത്തുവിട്ടത്. ഇതില്‍ 200 ഇന്ത്യക്കാരാണ് ഇടംപിടിച്ചത്. മലയാളികളില്‍ ഒന്നാമനായി എം എ യൂസുഫലി എത്തിയപ്പോള്‍ മുന്‍ വര്‍ഷത്തെ പട്ടികയില്‍ 2.1 ബില്യന്‍ ഡോളറുമായി പട്ടികയില്‍ ഇടംനേടിയ മലയാളിയും ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് സംപൂജ്യനാക്കിയിരിക്കുകയാണ് ഫോബ്‌സ്. 2022ല്‍ 22 ബില്യന്‍ ഡോളറായിരുന്നു ബൈജു രവീന്ദ്രന്‍ ആസ്തി. അക്കൗണ്ടുകളിലെ ക്രമക്കേടും നിക്ഷേപം വകമാറ്റിയതുമൊക്കെ തിരിച്ചടിയായതാണ് ബൈജു രവീന്ദ്രനെയും ബൈജൂസ് ആപ്പിനെയും തറപറ്റിച്ചത്. ഈ വര്‍ഷമാദ്യം ബൈജു രവീന്ദ്രനെ സിഇഒ പദവിയില്‍ നിന്ന് നിക്ഷേപകര്‍ മാറ്റുകയും ചെയ്തിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ ഇടംനേടിയ ഇന്ത്യക്കാരിലെ അതിസമ്പന്നന്‍. 116 ബില്യന്‍ ഡോളറാണ് മുകേഷിന്റെ ആസ്തി. ആഗോള പട്ടികയില്‍ ഒമ്പതാം സ്ഥാനമാണ് മുകേഷിനുള്ളത്. ആദ്യ പത്തു സ്ഥാനത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരനും മുകേഷാണ്.