24
Jul 2025
Fri
24 Jul 2025 Fri
Hindu Raksha Dal shuts down KFC, Nazir demanding meat ban during Sawan in UP

ലക്‌നൗ: ഹിന്ദു കലണ്ടറിലെ അഞ്ചാമത്തെ മാസമായ സാവന്‍ സമയത്ത് മാംസഭക്ഷണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് യുപിയില്‍ ഹിന്ദു രക്ഷാ ദള്‍ കെഎഫ്‌സി, നസീര്‍ ഉള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡ് കടകള്‍ അടച്ചുപൂട്ടി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ വസുന്ധര പ്രദേശത്തെ കെഎഫ്‌സി, നസീര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ നോണ്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകള്‍ക്ക് മുന്നില്‍ ആണ് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാ ദള്‍ അക്രമികള്‍ പ്രതിഷേധിച്ചതും സ്ഥാപനം അടച്ചുപൂട്ടിയതും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈന്ദവ വിശുദ്ധ മാസമായ സാവനില്‍ മാംസഭക്ഷണം വില്‍പ്പന നടത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. കന്‍വാര്‍ യാത്ര റൂട്ടുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം പൂര്‍ണ്ണമായും നിരോധിക്കണമെന്ന് നേരത്തെ യുപിയിലെ വിവിധ ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിക്കുന്നതും കാവ പതാക ഉയര്‍ത്തുന്നതുമായ പ്രതിഷേധത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

തീര്‍ത്ഥാടന പാതകള്‍ക്ക് സമീപം മാംസം വില്‍ക്കുന്നതും തയ്യാറാക്കുന്നതും കന്‍വാര്‍ യാത്ര ഭക്തരുടെ വികാരത്തെ ആഴത്തില്‍ വ്രണപ്പെടുത്തുന്നുവെന്ന് പ്രതിഷേധക്കാര്‍ വാദിച്ചു. അവരില്‍ വ്രതം അനുഷ്ഠിക്കുകയും പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുകയും മാസം മുഴുവന്‍ കര്‍ശനമായ സസ്യാഹാരം പാലിക്കുകയും ചെയ്യുന്നുവെന്നും അതിനാല്‍ അവരുടെ റൂട്ടില്‍ മാംസാഹാരം വിളമ്പുന്നത് വികാരം വ്രണപ്പെടാന്‍ കാരണമാകുമെന്നും അക്രമികള്‍ ചൂണ്ടിക്കാട്ടി.

ഈ ആത്മീയ പാതകള്‍ക്ക് സമീപമുള്ള മാംസത്തിന്റെ കാഴ്ചയും മണവും മതപരമായ അന്തരീക്ഷത്തിന്റെ പവിത്രതയെ തടസ്സപ്പെടുത്തുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു.

തങ്ങളുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിടെ കെഎഫ്‌സി ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

സാവന്‍ സമയത്ത് ഇറച്ചി വില്‍പ്പന തുടരുകയാണെങ്കില്‍ തങ്ങളുടെ നീക്കം ശക്തമാക്കുമെന്നും അവര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. സാവന്‍ മാസത്തിലുടനീളം കന്‍വാര്‍ തീര്‍ത്ഥാടന പാതകളുടെ 100 മുതല്‍ 200 മീറ്റര്‍ വരെ ചുറ്റളവിലുള്ള എല്ലാ മാംസാഹാരശാലകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘം പ്രാദേശിക ഭരണകൂടത്തിന് നിവേദനം സമര്‍പ്പിച്ചു.

ലക്ഷക്കണക്കിന് ആളുകള്‍ ഭക്തിയില്‍ മുഴുകിയിരിക്കുമ്പോള്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന കാര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട് അവരുടെ വിശ്വാസത്തെ മാനിക്കേണ്ടത് ആവശ്യമാണെന്ന് മാധ്യമങ്ങളോട് സംസാരിച്ച സംഘടനയുടെ വക്താവ് പറഞ്ഞു. അത്തരം വിശുദ്ധ സമയങ്ങളില്‍ മതവികാരങ്ങളെ മാനിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Members of the Hindu Raksha Dal staged a protest outside prominent non-vegetarian restaurants, including KFC and Nazir, in the Vasundhara area of Ghaziabad. Protest was held in response to the sale of meat during the holy Hindu month of Sawan, with demonstrators demanding a complete ban on non-vegetarian food in areas surrounding Kanwar Yatra routes.