11
Mar 2024
Mon
11 Mar 2024 Mon

ഡൽഹി: വസന്തകാലത്തെ എതിരേൽക്കാൻ ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവമായ ഹോളി ഇന്ന്. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളി അറിയപ്പെടുന്നുണ്ട്.L.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശൈത്യത്തിന്റെ കാഠിന്യത്തോട് വിട പറഞ്ഞ് നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഉത്തരേന്ത്യ. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡൽഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്.

രാജ്യത്തെ പല ക്ഷേത്രങ്ങളിലും 22-ന് തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.മറ്റ് ആഘോഷങ്ങളെ പോലെ ഹോളിക്ക് പിന്നിലും പുരാണ കഥയുണ്ട്. തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് ഹോളിക ദഹൻ എന്ന ചടങ്ങോടെയാണ് തുടക്കം കുറിക്കുന്നത്.

രാജ്യത്തുടനീളം നടക്കുന്ന ഹോളി ആഘോഷങ്ങൾക്കിടെ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. എല്ലാവർക്കും ഹോളി ആശംസകൾ അറിയിക്കുന്നു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങളാൽ അലങ്കരിച്ച ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും പകരട്ടെ” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

അതിനിടെ ആഘോഷത്തിനിടെ അക്രമം ഇല്ലാതിരിക്കാൻ യുപിയിൽ മുസ്ലിം പള്ളികൾ മറച്ചു. അലിഗഢ് നഗരത്തിലെ പള്ളികൾ പോലീസ് പോളിത്തീൻ കവർ കൊണ്ട് മൂടിയത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആഘോഷത്തിനിടെ യുപിയിൽ മുസ്ലിം കുടുംബത്തിന് നേരെ അതിക്രമം റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ മൂന്ന് പേര് അറസ്റ്റിൽ ആയി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക