കൊച്ചി: കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) വിദ്യാര്‍ത്ഥി പ്രതിഷേധം. മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ സമയം രാത്രി 11 മണിയില്‍ നിന്ന് 10 മണിയാക്കി കുറച്ചതിന് എതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. KSU, SFI അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. യൂണിയനുമായോ വിദ്യാര്‍ത്ഥികളുമായോ കൂടിയാലോചിക്കാതെയാണ് ഹോസ്റ്റല്‍ സമയം കുറച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിസിയോടും രജിസ്ട്രാറിനോടും ഇക്കാര്യം സംസാരിച്ചെന്നും എന്നാല്‍ അനുകൂല തീരുമാനമായില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


