പത്തനംതിട്ടയിൽ ഇരുമ്പ് ഏണി മരത്തിൽ ചാരി കുരുമുളക് പറിക്കുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ഷോക്കേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിൽസയിൽ. പത്തനംതിട്ട വടശേരിക്കരയ്ക്ക് അടുത്ത് പേഴുംപാറയിൽ സുധാമണി (55) ആണ് മരിച്ചത്.
|
ഭർത്താവ് രാജേന്ദ്രനുമൊത്ത് കുരുമുളക് പറിക്കുന്നതിനിടെയാണ് സുധാമണിക്ക് ഷോക്കേറ്റത്. മരത്തിൽ ചാരിയ ഇരുമ്പ് ഏണിയുടെ ഒരറ്റം വൈദ്യുതി ലൈനിൽ തട്ടി ഷോക്ക് ഏൽക്കുകയായിരുന്നു. സുധാമണി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാജേന്ദ്രൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





