15
Jun 2023
Wed
15 Jun 2023 Wed
chicken meat price huge hike ചൂടില്‍ പൊള്ളുന്ന കോഴിയിറച്ചി വില

സംസ്ഥാനത്ത് കോഴി ഇറച്ചി വിലയില്‍ വന്‍ വര്‍ധനവ്. ഒരു കിലോ കോഴി ഇറച്ചിക്ക് 220 മുതല്‍ 250 രൂപ വരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില ഈടാക്കുന്നത്. കനത്ത ചൂട് മൂലം ഉല്‍പാദനം കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണമായത്. 90 രൂപയാണ് ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത്.

പെട്ടെന്നുണ്ടായ വിലക്കയറ്റം സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കോഴിയിറച്ചിക്കു പുറമേ കോഴിമുട്ടയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 5 രൂപയായിരുന്ന മുട്ടയുടെ വില 1 രൂപ വര്‍ധിച്ച് ആറു രൂപയായി.

ചൂട് കൂടിയതോടെ കോഴികള്‍ തീറ്റ കുറയ്ക്കുകയും വെള്ളം മാത്രം കുടിക്കുകയും ചെയ്യുന്നതാണ് ഉല്‍പാദനം കുറയാന്‍ കാരണമാവുന്നത്. കോഴികള്‍ ഭാരം വയ്ക്കുന്നതിന് കാലതാമസമെടുക്കുന്നത് ഫാമുകള്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. ഇതേത്തുടര്‍ന്നാണ് കോഴി വിലയില്‍ വര്‍ധനവ് വരുത്താന്‍ കാരണമാവുന്നതെന്ന് ഫാം ഉടമകള്‍ പറയുന്നു.