അബഹ: അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തില്‍ ഉദ്ഘാടന ഓഫര്‍ കരസ്ഥമാക്കാനെത്തിയ ജനക്കൂട്ടം വ്യാപാര സ്ഥാപനം യുദ്ധക്കളമാക്കി.(Huge offer for inauguration of business establishment in Khamis Mushait; Crowd storms in; Racks fall over) ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചത്.
|
ഓഫറുകള്‍ സംബന്ധിച്ച് വിവിധ മാധ്യമങ്ങളിലൂടെ സ്ഥാപനം പരസ്യം ചെയ്തിരുന്നു. ഇതോടെയാണ് ജനക്കൂട്ടം അനിയന്ത്രിതമായി ഇടിച്ചുകയറിയത്.
ഓഫര്‍ കേട്ടറിഞ്ഞ് ഉദ്ഘാടന സമയത്ത് ആയിരക്കണക്കിനാളുകള്‍ സ്ഥാപനത്തിനു മുന്നില്‍ തടിച്ചുകൂടി. പ്രധാന കവാടം തുറന്നതോടെ ഇവര്‍ കൂട്ടത്തോടെ സ്ഥാപനത്തിലേക്ക് ഇരച്ചുകയറിയുകയായിരുന്നു.
തിക്കിലും തിരക്കിലും സ്ഥാപനത്തിലെ റാക്കുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഫ്ളാസ്‌കുകളും പാത്രങ്ങളും അടക്കമുള്ളവ ഒന്നാകെ നിലത്തുവീഴുകയും പൊട്ടുകയും ചെയ്തു. നിലത്തുവീണ ഉല്‍പന്നങ്ങളില്‍ ഉപയോക്താക്കള്‍ ചവിട്ടിനടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.


