കണ്ണൂര്‍ ഇരിട്ടി കേളന്‍പീടികയില്‍ നിറത്തിന്റെ പേരിലെ പീഡനം മൂലം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഇരിട്ടി പോലീസ് പിടിയില്‍. കണ്ണൂര്‍ സ്വദേശി സ്നേഹ(25)യുടെ മരണത്തെ തുടര്‍ന്നാണ് പോലീസ് നടപടി.
|
കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌നേഹയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലും കുഞ്ഞിന്റെ നിറത്തിന്റെ പേരിലും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് വ്യക്തമാക്കുന്ന സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത്.
നാലുവര്‍ഷം മുന്‍പ് വിവാഹിതരായ സ്നേഹയും ജിനീഷും തമ്മില്‍ നിരന്തന്തം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ജിനീഷ് മദ്യപിച്ച് വന്ന ശേഷയും സ്‌നേഹയെ പതിവായി മര്‍ദിച്ചിരുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
ALSO READ: മലപ്പുറത്ത് ക്രൂരമര്‍ദ്ദനത്തിരയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





