16
Jun 2025
Sun
16 Jun 2025 Sun
husband kills wife in Thrissur over her alleged illicit relationship

തൃശ്ശൂര്‍ വരന്തരപ്പള്ളിയില്‍ തൃശൂരില്‍ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന ശേഷം ഹൃദയാഘാതമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ(34)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കുഞ്ഞുമോനെ(40) അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നെഞ്ചുവേദന മൂലം മരിച്ചെന്ന് കുഞ്ഞുമോന്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റിനിടെ പോലീസിന് യുവതിയുടെ മരണത്തില്‍ സംശയം തോന്നുകയും കുഞ്ഞുമോനെ ചോദ്യംചെയ്തപ്പോള്‍ കൊലപാതകമാണെന്ന് വ്യക്തമാവുകയും ചെയ്തു.

ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്നറിഞ്ഞ കുഞ്ഞുമോന്‍ ഇതു കണ്ടുപിടിക്കാന്‍ ബസില്‍ ജോലിസ്ഥലത്തേക്കു പോയ ഭാര്യയെ പിന്തുടരുകയും ചെയ്തിരുന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസ്സില്‍ നിന്നിറങ്ങി ഒരു യുവാവിന്റെ ബൈക്കില്‍ കയറിപ്പോകുന്നത് കുഞ്ഞുമോന്‍ കണ്ടു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ദമ്പതികള്‍ക്ക് 11 വയസുള്ള മകനുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ALSO READ: ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയ വാടകക്കാരനെ വീട്ടുടമ ജീവനോടെ കുഴിച്ചുമൂടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക