തൃശൂര്‍ വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീടിനു സമീപത്തെ ഓടയില്‍ തീകത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് റിമാന്‍ഡില്‍. വരന്തരപ്പിള്ളി സ്വദേശി അര്‍ച്ചനയുടെ മരണവുമായി ബന്ധപ്പെട്ടാണ് യുവതിയുടെ ഭര്‍ത്താവ് ഷാരോണ്‍ റിമാന്‍ഡിലായത്. ആറുമാസം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും.
|
അര്‍ച്ചനയുടെ മരണത്തിനു പിന്നാലെ യുവതിയുടെ അച്ഛന്‍ ഷാരോണിനെതിരേ പരാതി നല്‍കിയിരുന്നു. ഷാരോണ്‍ മകളെ മര്‍ദ്ദിച്ചിരുന്നുവെന്നും തങ്ങളോട് സംസാരിക്കാന്‍ അര്‍ച്ചനയെ അനുവദിച്ചിരുന്നില്ലെന്നും യുവതിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





