കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊല്ലുകയും ഭാര്യാമാതാപിതാക്കളെ വെട്ടുകയും ചെയ്ത കേസിലെ പ്രതി യാസിര്‍ ലൈംഗിക വൈകൃതത്തിന് അടിമയെന്ന് വെളിപ്പെടുത്തല്‍. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ യാസിറിന്റെ പീഡനത്തിനെതിരേ ഭാര്യ ഷിബില മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
|
ഈ പരാതിയില്‍ പോലീസ് ഇരുവരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഷിബില യാസിറിനൊപ്പം പോവാന്‍ കൂട്ടാക്കിയില്ല.
സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷമാണ് ഷിബില തനിക്കൊപ്പമുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തകയോട് യാസിറില്‍ നിന്ന് താന്‍ നേരിട്ട ലൈംഗിക വൈകൃതത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. തങ്ങാനാകുന്നതിനും അപ്പുറമാണ് യാസിറില്‍ നിന്ന് ഉണ്ടാവുന്ന ദുരനുഭവങ്ങളെന്നും യുവതി പറഞ്ഞിരുന്നു.
യാസിറില്‍ നിന്ന് അകന്ന് സ്വന്തം വീട്ടിലേക്ക് മകള്‍ക്കൊപ്പം വന്ന ഷിബിലയെ ഇതിന്റെ വൈരാഗ്യത്തിലായിരുന്നു പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. നിരവധി തവണയാണ് യാസിര്‍ ഷിബിലയെ വെട്ടുകയും കുത്തുകയും ചെയ്തിരിക്കുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
യാസിറിന്റെ പക്കല്‍നിന്നു രണ്ടു കത്തികളാണ് പോലീസ് കണ്ടെടുത്തിട്ടുള്ളത്.
കൃത്യശേഷം രക്ഷപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് പാര്‍ക്കിങ് ഗ്രൗണ്ടിലെത്തിയപ്പോഴായിരുന്നു പോലീസ് ഇയാളെ പിടികൂടിയതും ആയുധങ്ങള്‍ കണ്ടെടുത്തതും. മറ്റൊരു നിക്കാഹ് കഴിഞ്ഞതിനു ശേഷമായിരുന്നു ഷിബില കാമുകനായ യാസിറിനൊപ്പം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇറങ്ങിപ്പോയതെന്ന വിവരവും നേരത്തേ പുറത്തുവന്നിരുന്നു.
ALSO READ: കോഴിക്കോട്ട് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; വെട്ടേറ്റ ഭാര്യാ പിതാവും മാതാവും ഗുരുതരാവസ്ഥയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





