ഓസ്‌ട്രേലിയയില്‍ ഭാര്യയെ കൊന്ന് വേസ്റ്റ് ബിന്നില്‍ തള്ളി; ശേഷം മകനെ ഹൈദരാബാദിലെ ഭാര്യവീട്ടില്‍ ഏല്‍പ്പിച്ച് യുവാവ്
|
ഹൈദരാബാദ്: ഓസ്‌ട്രേലിയയില്‍ ഭാര്യയെ കൊന്ന് വേസ്റ്റ് ബിന്നില്‍ തള്ളിയ ശേഷം മകനെ ഹൈദരാബാദിലെ ഭാര്യവീട്ടില്‍ ഏല്‍പ്പിച്ച് യുവാവ്. ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മദഗനി(36) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോക് രാജ് വരിക്കുപ്പല ആണ് കൊലപ്പെടുത്തിയത്.
ചൈതന്യയെ കൊന്ന ശേഷം മകനുമായി നാട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടില്‍ കൊണ്ടേല്‍പിച്ച് ചൈതന്യയെ കൊന്ന വിവരം അറിയിക്കുകയായിരുന്നു. ചൈതന്യയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സ്ഥലം എംഎല്‍എ വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.
ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി എംഎല്‍എ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയേയും ബന്ധപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
Hyderabad woman found dead in Australia, husband flies to India with son





