15
Jul 2024
Wed
15 Jul 2024 Wed

വ്യോമസേനയില്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്കായി പുതിയ വിജ്ഞാപനമെത്തി; പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം, 2500 ഒഴിവുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്ക് (IAF) അഗ്‌നീവീര്‍ റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമായി. വ്യോമസേനയില്‍ ജോലി സ്വപ്‌നം കാണുന്ന യുവതീ, യുവാക്കള്‍ക്കുള്ള സുവര്‍ണാവസരമാണിത്. അഗ്‌നിവീര്‍ വായു തസ്തികയിലേക്കുള്ള വിജ്ഞാപനമാണ് ഇറങ്ങിയത്. ആകെ 2500 ഒഴിവുകളിലേക്കാണ് വമ്പന്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വിശദാംശങ്ങള്‍ താഴെ.

ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി: ജൂലൈ 28, 2024
പരീക്ഷ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: ജൂലൈ 28, 2024
പരീക്ഷ തീയതി: ഒക്‌ടോബര്‍ 18, 2024

അപേക്ഷ ഫീസ് :

550 രൂപയാണ് അപേക്ഷ ഫീസ്. പരീക്ഷയ്ക്ക് മുമ്പ് തന്നെ ഉദ്യോഗാര്‍ഥികള്‍ അടയ്‌ക്കേണ്ടതാണ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് അടയ്ക്കാവുന്നതാണ്.

ആര്‍ക്കെല്ലാം അപേക്ഷിക്കാം :

2004 ജൂലൈ 3 നും 2008 ജനുവരി 3 നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). 21 വയസ് കവിയാന്‍ പാടില്ല. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തില്‍ 50% മാര്‍ക്കും കൂടാതെ ഇംഗ്ലീഷില്‍ 50% മാര്‍ക്കും നേടിയിരിക്കണം. അല്ലെങ്കില്‍ ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി, അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) മൊത്തം 50% മാര്‍ക്ക് നേടിയിരിക്കണം. ശാസ്‌ത്രേതര വിഷയങ്ങളില്‍/സ്ട്രീമില്‍ പ്ലസ്ടു/വിഎച്ച്എസ്ഇ/തത്തുല്യ പരീക്ഷ മൊത്തം 50% മാര്‍ക്കോടെ വിജയിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷിനും 50% മാര്‍ക്കില്‍ കുറയാതെ വേണം.

ഫിസിക്കല്‍ ഫിറ്റ്‌നസ് : പുരുഷന്മാര്‍ക്കും വനിതകള്‍ക്ക് 152 സെ.മീറ്ററില്‍ കുറയാതെ ഉയരവും ഇതിനനുസൃതമായ ഭാരവും ഉണ്ടാകണം. നല്ല കാഴ്ച/കേള്‍വിശക്തിയുണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ : ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 2024 ജൂലൈ 8 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റായ agnipathvayu.cdac.in സന്ദര്‍ശിക്കേണ്ടതാണ്.

Link: https://agnipathvayu.cdac.in/avreg/candidate/login

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

IAF Agniveer Vayu Intake Application 2025 Started: Apply Now