|
പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിനായുള്ള പരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (IBPS Latest Recruitment)) അപേക്ഷ ക്ഷണിച്ചു. 2025- 26 വര്‍ഷത്തെ ഒഴിവുകളിലേക്കാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ്. നിയമനപ്രക്രിയയില്‍ പങ്കെടുക്കുന്ന 11 ബാങ്കുകളിലായി 4,455 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബാങ്കുകള്‍:
1. Bank of Baroda
2. Bank of India
3. Bank of Maharashtra
4. Canara Bank
5. Central Bank Of India
6. Indian Bank
7. Indian Overseas Bank
8. Punjab National Bank
9. Punjab & Sind Bank
10. UCO Bank
11. Union Bank Of India
(ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഒഴിവുകളില്‍ ഇനിയും വര്‍ധനയുണ്ടാവും).
യോഗ്യത:
കേന്ദ്ര ഗവ. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/തത്തുല്യമാണ് യോഗ്യത.
കോഴ്‌സിന്റെ ഫൈനല്‍ റിസല്‍ട്ട്
21.08.2024നോ അതിന് മുമ്പോ പ്രഖ്യാപിച്ചതായിരിക്കണം. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മെച്ചപ്പെട്ട സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കണം.
പ്രായം
20- 30 വയസ്
1.8.2024 ആണ് പ്രായം കണക്കാക്കുക.
പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്കും മറ്റും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
അവസാന തിയ്യതി: ആഗസ്ത് 21
സംവരണം
എസ്‌സി/എസ്ടി/ഒബിസി നോണ്‍ ക്രീമിലെയര്‍/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്.
സെലക്ഷന്‍
പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തില്‍
തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ 2024 ഒക്‌ടോബറിലും മെയിന്‍ പരീക്ഷ നവംബറിലും നടത്തും. പ്രിലിമിനറി പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ പരീക്ഷാകേന്ദ്രങ്ങളാണ്.
വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.ibps.in ല്‍ ലഭിക്കും. അവസാനതീയതി: ഓഗസ്റ്റ് 21.
4455 Probationary Officer in Public Sector Bansk
IBPS new recruitment 4455 vacancies Apply online


