മികച്ച ശമ്പളവും തൊഴില്‍ സുരക്ഷയുമുള്ള ബാങ്ക് ജോലി ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. അത്തരക്കാര്‍ക്കായി ഇതാ IBPS RRB Recruitmetn വന്നിരിക്കുന്നു.
കേരള ഗ്രാമീണ ബാങ്ക് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ ഗ്രാമീണ ബാങ്കുകളിലേക്കാണ് (RRB) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (IBPS) അപേക്ഷ ക്ഷണിച്ചത്. ബാങ്കിങ് മേഖലയില്‍ ഒരു ജോലി സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഒരു സുവര്‍ണ്ണാവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിരുദ യോഗ്യതയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷാ ഫീസും വിശദാംശങ്ങളും അറിയാം.
|
ഓഫീസ് അസിസ്റ്റന്റ് (ക്ലര്‍ക്ക്), ഓഫീസര്‍ സ്കേല്‍ I, II, III പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂണ്‍ ഏഴുമുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്.
850 രൂപയാണ് പരീക്ഷാ ഫീസ്.
എസ്സി എസ്ടി വിഭാഗങ്ങള്‍ക്ക് 175 രൂപ
AGE LIMIT:
ഓഫീസര്‍ സ്കേല്‍ 1 (അസിസ്റ്റന്റ് മാനേജര്‍) പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 30 ആണ്.
ഓഫീസ് അസിസ്റ്റന്റ് (ക്ലര്‍ക്ക്) പ്രായ പരിധി 18 28ഉം, ഓഫീസര്‍ സ്കേല്‍ 2 പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 21 32 ആണ്. ഓഫീസര്‍ സ്കേല്‍ 3 പോസ്റ്റിലേക്ക് 21 40 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
01 06 2023ലെ പ്രായമാണ് അപേക്ഷിക്കുന്ന സമയത്ത് കണക്കിലാക്കുക.
പ്രധാന തീയതികള്‍
അപേക്ഷ സ്വീകരിച്ച് തുടങ്ങുന്ന തീയതി 7 ജൂണ്‍ 2024
അപേക്ഷ നല്‍കാനുള്ള അവസാന തീയതി 27 ജൂണ്‍ 2024
പ്രിലിമിനറി പരീക്ഷാ തീയതി ആഗസ്റ്റ് 2024
പ്രധാന പരീക്ഷാ തീയതി സെപ്റ്റംബര്‍/ഒക്ടോബര്‍ 2024
അപേക്ഷിക്കേണ്ട വിധം
ഐബിപിഎസ് ആര്‍ആര്‍ബി 2024 അപേക്ഷ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 10 മിനിറ്റിനുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കാനാകും. എഴുത്ത് പരീക്ഷ, അഭിമുഖം, രേഖകളുടെ പരിശോധന, വൈദ്യ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് ഗ്രാമീണ ബാങ്കില്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കാനുള്ള ലിങ്ക്: https://ibpsonline.ibps.in/rrb13oamay24/index.php


