കേന്ദ്രസര്‍ക്കാര്‍ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഭൂരിപക്ഷ വിഭാഗത്തിന് കൈമാറാന്‍ ശ്രമിക്കുകയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. (“If I dig up this Parliament and find something, will it be mine?” Owaisi lashed out in the Lok Sabha.) ലോക്‌സഭയില്‍ ഭരണഘടന സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
” ഇന്ന് ചിലര്‍ ചോദിക്കുന്നത് അവിടെ 500 വര്‍ഷം മുമ്പ് ഒരു മസ്ജിദ് ഉണ്ടായിരുന്നോ ഇല്ലേ എന്നാണ്. അവര്‍ പറയുന്നത് അവിടെ ഒരു ഖ്വാജ അജ്മീരി ദര്‍ഗ ഉണ്ടായിരുന്നില്ലെന്നാണ്. ഞാന്‍ ഈ പാര്‍ലമെന്റ് കുഴിച്ച് എന്തെങ്കിലും കണ്ടെത്തിയാല്‍ അത് എന്റേതാകുമോ? നിങ്ങള്‍ പറയൂ, എന്താണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന്”- ഉവൈസി പറഞ്ഞു.
”ഭരണഘടനയുടെ 26ആം ആര്‍ട്ടിക്കിള്‍ നോക്കുക. ഇത് മത സംഘടനകള്‍ക്ക് മതപരമായ ജീവകാരുണ്യ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നു. പക്ഷേ, പ്രധാനമന്ത്രി പറയുന്നത് വഖഫ് ഭരണഘടനാപരമല്ലെന്നാണ്. പ്രധാനമന്ത്രിയോട് ഭരണഘടനയുടെ 26ആം ആര്‍ട്ടിക്കിള്‍ വായിക്കാന്‍ പറയൂ. വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഭൂരിപക്ഷത്തിന് കൈമാറുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം”- ഉവൈസി ആരോപിച്ചു.
പാര്‍ലമെന്റ്, അസംബ്ലി മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ചപ്പോള്‍ ഭൂരിപക്ഷ വിഭാഗത്തിന് എളുപ്പത്തില്‍ ജയിക്കാനാവുമെന്നും മുസ്ലിം വിഭാഗത്തിന് വിജയിക്കാന്‍ പ്രയാസകരമാവുമെന്നും ഉറപ്പ് വരുത്തിയിരുന്നുവെന്ന് ഉവൈസി ആരോപിച്ചു. അടുത്ത തവണ മണ്ഡല വിഭജനം നടത്തുമ്പോള്‍ മുസ്ലിംകള്‍ക്കു കൂടി സഹായകരമാവുന്ന രീതിയില്‍ നടത്തണമെന്ന് സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





