14
Dec 2023
Thu
14 Dec 2023 Thu

കേന്ദ്ര സര്‍ക്കാര്‍ ജോലി: പ്ലസ് ടു ഉണ്ടെങ്കില്‍ IGNOU നിങ്ങളെ വിളിക്കുന്നു, 102 ഒഴിവുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴില്‍ നല്ലൊരു ജോലിയെന്ന സ്വപ്‌നം പൂവണിയിക്കാന്‍ ഇതാ സുവര്‍ണാവസരം. അത്തരക്കാര്‍ക്കായി ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ( IGNOU) യില്‍ ജൂനിയര്‍ അസിസ്റ്റന്റ്കം ടൈപ്പിസ്റ്റ് (JAT), സ്‌റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കുള്ള നിയമനം നടത്താനായി വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.

അവസാന തീയതി 2024 ഡിസംബര്‍ 21.

ജൂനിയര്‍ അസിസ്റ്റന്റ്കം ടൈപ്പിസ്റ്റ് (JAT), സ്‌റ്റെനോഗ്രാഫര്‍. ആകെ 102 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ്.

ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികയില്‍ 50 ഒഴിവുകള്‍.
സെറ്റെനോഗ്രാഫര്‍ തസ്തികയില്‍ 52 ഒഴിവുകള്‍.

യോഗ്യത
ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്
പത്ത്, പ്ലസ് ടു അല്ലെങ്കില്‍ തത്തുല്ല്യം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു മിനുട്ടില്‍ 40 വാക്കുകള്‍ ഇംഗ്ലീഷിലും, 35 വാക്കുകള്‍ ഹിന്ദിയിലും ടൈപ്പ് ചെയ്യാന്‍ പറ്റണം. ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

സ്റ്റെനോഗ്രാഫര്‍
പത്ത്, പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഒരു മിനുട്ടില്‍ 40 വാക്കുകള്‍ ഇംഗ്ലീഷിലും, 35 വാക്കുകള്‍ ഹിന്ദിയിലും ടൈപ്പ് ചെയ്യാന്‍ പറ്റണം. മാത്രമല്ല ഒരു മിനുട്ടില്‍ 80 വാക്കുകള്‍ എന്ന കണക്കില്‍ ഷോര്‍ട്ട് ഹാന്‍ഡ് ടെസ്റ്റും പൂര്‍ത്തിയാക്കണം. ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കും, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

പ്രായപരിധി
ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്: 18 മുതല്‍ 27 വയസ് വരെ.

സ്റ്റെനോഗ്രാഫര്‍: 18 മുതല്‍ 30 വയസ് വരെ.
(രണ്ടിലും സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം
ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,900 രൂപ മുതല്‍ 63,200 രൂപ വരെ

സ്റ്റെനോഗ്രാഫര്‍ തസ്തികയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 81,100 രൂപ വരെ

അപേക്ഷ ഫീസ്
ഒ.ബി.സി, ജനറല്‍ കാറ്റഗറിക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ്, വനിതകള്‍ക്ക് 600 രൂപ. പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസില്ല.

അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക്: https://exams.nta.ac.in/

ഔദ്യോഗിക വിജ്ഞാപനം: https://exams.nta.ac.in/CUREC/images/IGNOU.pdf